അമ്പലപ്പുഴ:നീരൊഴുക്ക് ശക്തമായതോടെ തോട്ടപ്പള്ളി സ്പിൽവേയുടെ എട്ട് ഷട്ടറുകൾ തുറന്നു. അണക്കെട്ടുകൾ തുറന്നതോടെ കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായ സാഹചര്യത്തിലാണ് ഇന്നലെ വൈകിട്ടോടെജലസേചന വകുപ്പ് മെക്കാനിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഷട്ടറുകൾ തുറന്നത്.