ചാരുംമൂട്: ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നെസ് പരിശോധന നൂറനാട് മുതുകാട്ടുകുളങ്ങര ക്ഷേത്രത്തിനു സമീപം 22 മുതൽ പുനരാരംഭിക്കുന്നു . തിങ്കൾ, വെള്ളി ദിവസങ്ങളിൽ മാവേലിക്കര റെയിൽവെ ഓവർ ബ്രിഡ്ജിനു സമീപവും വ്യാഴാഴ്ച മുതുകാട്ടുകര ക്ഷേത്രത്തിന് സമീപവും ആയിരിക്കും ഇനി മുതൽ പരിശോധന നടത്തുന്നതെന്ന് മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം. ജെ മനോജ് അറിയിച്ചു.