തുറവൂർ: പറയകാട് നാലുകുളങ്ങര മഹാദേവി ക്ഷേത്രത്തിൽ നവരാത്രി ഉത്സവം ഇന്ന് ആരംഭിക്കും. വൈകിട്ട് 5.30ന് ദേവസ്വം പ്രസിഡൻറ് എൻ.ദയാനന്ദൻ ഗജമണ്ഡപത്തിൽ ഭദ്രദീപ പ്രകാശനം നടത്തും. എല്ലാ ദിവസവും വൈകിട്ട് ഗാനാർച്ചന, കീർത്തനാലാപനം, ഗുരുദേവ കൃതികളുടെ പാരായണം എന്നിവ നടക്കും. 26 ന് രാവിലെ വിദ്യാരംഭ ചടങ്ങുകളോടെ സമാപിക്കും.