
ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ 23 വാർഡുകളിലായി അറുന്നൂറോളം പുതിയ സെൻസർ തെരുവ് വിളക്കുകൾ നാടിന് സമർപ്പിച്ചു. അഡ്വ.എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജ്യോതിസ് അദ്ധ്യക്ഷനായി.രമാമദനൻ,സുധർമ്മ സന്തോഷ്,ബിനിത മനോജ്,കെ.ജെ.സെബാസ്റ്റ്യൻ, സനൽനാഥ്,സാനുസുധീന്ദ്രൻ, രമേഷ്ബാബു,സി.ഹേമതല ,എ.എം ജിമേഷ് തുടങ്ങിയവർ പങ്കെടുത്തു.