ആലപ്പുഴ: ഹൃദ്രോഗികൾക്ക് നടത്തേണ്ട‌ ട്രോപ്പോനിൻ, സി.കെ.എം.ബി ടെസ്റ്റുകൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്താനുള്ള സൗകര്യം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് പൊതു പ്രവർത്തകൻ നവാസ്കോയ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, മന്ത്രി ജി.സുധാകരൻ എന്നിവർക്ക് നിർവേദനം നൽകി. പാവപ്പെട്ട രോഗികൾ ആശ്രയിക്കുന്ന മെഡി.ആശുപത്രിയിൽ ഈ പരിശോധനകൾ നടത്താൻ സൗകര്യം ഇല്ലാത്തതിനാൽ പുറത്തെ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.