photo

ചാരുംമൂട് : വൃക്കകൾ തകരാറിലായ ഗൃഹനാഥൻ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. നൂറനാട് പാലമേൽ എരുമക്കുഴി കാഞ്ഞിരതുണ്ടിൽ ( വല്ലവത്ത് ജംഗ്ഷൻ) രാധാകൃഷ്ണനാണ് (47) കഴിഞ്ഞ മൂന്ന് വർഷമായി വൃക്കകൾ തകരാറിലായി ചികിത്സയിലുള്ളത്. ഡയാലിസിസ് ചെയ്താണ് ഇപ്പോൾ ജീവൻ നിലനിറുത്തുന്നത്. വൃക്ക മാറ്റിവയ്ക്കൽ മാത്രമേ പോംവഴിയുള്ളുവെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. ഭാര്യ സുനിതയും മകൾ ഇരുപതുകാരിയായ അമൃതയും അടങ്ങുന്ന നിർദ്ധന കുടുംബത്തിന് ചികി്തസയ്ക്കുള്ള പണം കണ്ടെത്താൻ യാതൊരു മാർഗവുമില്ല. മറ്റുള്ളവരുടെ സഹായംകൊണ്ടാണ് ഇപ്പോൾ ഡയാലിസിസ് നടത്തിവരുന്നത്. പാലമേൽ ഗ്രാമ പഞ്ചായത്ത് അനുവദിച്ച വീട്ടിലാണ് ഇവരുടെ താമസം.വീടിന്റെ അറ്റകുറ്റ പണികൾക്കായി നൂറനാട് കെ.എസ്.എഫ് .ഇയിൽ നിന്നും രണ്ട് ലക്ഷം രൂപ ലോണായി എടുത്തിരുന്നു. ടെമ്പോ ഡ്രൈവറായിരുന്ന രാധാകൃഷ്ണൻ ലോൺ എടുത്ത് ആറാം മാസം രോഗിയായി മാറിയതോടെ തിരിച്ചടവും മുടങ്ങി. ഇപ്പോൾ ജപ്തിഭീഷണിയിലാണ്.

വീടിനോടു ചേർന്ന് സുനിതയുടെ അമ്മ ഓമനയുടെ സഹായത്താൽ നടത്തുന്ന ഒരു ചെറിയ ചായക്കടയിൽ നിന്നുള്ള വരുമാനമാണ് ഈ കുടുംബത്തിന് ഏക ആശ്രയം. കാനറ ബാങ്ക് നൂറനാട് ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് . വിവരങ്ങൾ: സുനിതാകുമാരി രാധാകൃഷ്ണൻ, നമ്പർ: 3015101001274.,IFSC CODE: CNRB 0003015.