കറ്റാനം: സഹോദരന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ സൈനികൻ വാഹനാപകടത്തിൽ മരിച്ചു. വെട്ടിക്കോട് കോണത്ത് മൂലയിൽ കിഴക്കതിൽ നാരായണൻ നായരുടേയും രാധാമണിയുടെയും മകൻ വേണു എൻ. നായർ (33) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ച സഹോദരൻ വിഷ്ണുവിൻ്റെ മരണാന്തര ചടങ്ങുകൾക്കായാണ് ലേയിൽ സൈനികനായ വേണു കഴിഞ്ഞ 7 ന്. നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുവീട്ടിൽ പോയി തിരികെ വരുന്നതിനിടയിൽ താമരക്കുളം കിണറുവിള ജംഗ്ഷനിൽ വെച്ച് വേണു ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പുഷ്പഗിരി മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വേണു. ഇന്നലെയാണ് മരിച്ചത്. ഭാര്യ: പ്രിയ. മകൾ: ആവണി.