മാന്നാർ : കുട്ടമ്പേരൂർ ആറിന്റെ നവീകരണത്തിന്റെ പേരിൽ നടത്തുന്ന കോടികളുടെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ബി.ജെ.പി ബുധനൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 'ആറ് ഒഴുകട്ടെ അഴിമതി തുലയട്ടെ' എന്ന മുദ്രാവാക്യവുമായി ബി.ജെ.പി ബുധനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തും. പത്രസമ്മേളനത്തിൽ ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് സതീഷ് കൃഷ്ണൻ, മണ്ഡലം സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ രാജേഷ് ഗ്രാമം, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീകുമാർ നെടുംചാലിൽ, എസ്.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി മോഹൻ കുമാർ എന്നിവർ പങ്കെടുത്തു.