മാന്നാർ :രാജ്യത്ത് വർദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങൾക്കെതിരെ എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ വനിതാ സംഘം പ്രതിഷേധിച്ചു. യോഗം യൂണിയൻ ചെയർമാൻ ഡോ.എം.പി വിജയകുമാർ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം ചെയർപേഴ്സൺ ശശികല രഘുനാഥ് അധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ ജയലാൽ എസ്. പടീത്തറ, നുന്നു പ്രകാശ്, വനിതാ സംഘം കൺവീനർ പുഷ്പാ ശശികുമാർ, സുജാത നുന്നു പ്രകാശ്, ഗീതാ മോഹൻ, ലേഖാ വിജയകുമാർ, അനിതാ സദാനന്ദൻ, പ്രവദ രാജപ്പൻ, അജി മുരളി എന്നിവർ പങ്കെടുത്തു