മാന്നാർ : മാന്നാർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പ്രമേഹ രോഗ നിർണയ ക്യാമ്പ് ഇന്ന് രാവിലെ ഏഴു മണി മുതൽ മാന്നാർ നായർ സമാജം അക്ഷര സ്‌കൂളിന് എതിർ വശമുള്ള മാതാ ക്ലിനിക്കൽ ലബോറട്ടറിയിൽ നടത്തും. ലയൺസ് 318 ബി ഡിസ്ട്രിക്ട് ഗവർണർ ഡോ. സി.പി ജയകുമാർ ഉദ്ഘാടനം നിർവഹിക്കും. എല്ലാ മാസവും രണ്ടാം ശനിയാഴ്ചകളിൽ ക്യാമ്പ് നടത്തുന്നതാണെന്ന് മാന്നാർ ലയൺസ് ക്ലബ് ഭാരവാഹികൾ അറിയിച്ചു.