ആലപ്പുഴ ഗവൺമെൻറ് സർവന്റ്സ് സഹകരണ ബാങ്ക് ശനിയാഴ്ച നടത്താനിരുന്ന അദാലത്ത് മാറ്റിവച്ചു. വായ്പ കുടിശ്ശിക വന്നിട്ടുള്ള അംഗങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം പലിശ ഇളവ് നൽകുന്നതിനായാണ് അദാലത്ത്. കൊവിഡ് രോഗിയുമായി സമ്പർക്കം ഉണ്ടായതിനാൽ ബാങ്കിൽ അണുനശീകരണം നടത്തുന്നതിനാലാണ് അദാലത്ത് മറ്റൊരു ദിവസത്തേക്ക് മാറ്റിയതെന്ന് ബാങ്ക് പ്രസിഡന്റ് എൻ. അരുൺ കുമാർ അറിയിച്ചു.