ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം തെക്കനാര്യാട് കൈതത്തിൽ 299-ാം നമ്പർ ഗുരുദേവ ശ്രീ ശാരദ ക്ഷേത്രത്തിലെ നടതുറപ്പും നവരാത്രി മഹോത്സവവും ഇന്നു മുതൽ 26 വരെ നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പവനേഷ് കുമാർ പൊന്നാരിമംഗലം മുഖ്യ കാർമ്മികത്വം വഹിക്കും.

എല്ലാ ദിവസവും രാവിലെ 10ന് കലശാഭിഷേകവും കളഭാഭിഷേകവും നടക്കും. 26ന് രാവിലെ ഏഴിന് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. കൊവിഡ് നിയന്ത്രണങ്ങൾക്കു വിധേയമാട്ടാവും ഈ വർഷത്തെ ചടങ്ങുകൾ. ഒരേസമയം അഞ്ചിൽ കൂടുതൽ പേർക്ക് ക്ഷേത്രദർശനം അനുവദിക്കില്ലെന്ന് പ്രസിഡന്റ് പി. ഷാജി വെളിംപറമ്പ്, വൈസ് പ്രസിഡന്റ് സി. ഷാജി കൈതത്തിൽവെളി, സെക്രട്ടറി പി. ഉദയകുമാർ എന്നിവർ അറിയിച്ചു.