rank

മാവേലിക്കര : കേരള സർവകലാശാല (യു.ഐ.ടി) ബി​.കോം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ചെങ്ങാലപ്പള്ളിൽ അഞ്ജലി ബിജുവിനെ എസ്.എൻ.ഡി.പി​ യോഗം മാവേലിക്കര യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ഡോ.എ.വി ആനന്ദരാജ് അനുമോദിച്ചു. ഓലകെട്ടിയമ്പലം മേഖലയിലെ 1922 ശാഖയിലെ അംഗമായ ബിജു - അജിത ദമ്പതികളുടെ മകളാണ് അഞ്ജലി.

യൂണിയൻ ജോ.കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, യൂണിയൻ അഡ്: കമ്മറ്റി അംഗം വിനു ധർമ്മരാജൻ, യൂണിയൻ വനിതാ സംഘം ചെയർപെഴ്സൺ അമ്പിളി, മേഖലാ കൺവീനർ എൻ.ഷാജി, യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവീനർ ഡി. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.