കായംകുളം: കായംകുളം എസ്.എൻ വിദ്യാപീഠത്തിൽ ശ്രീനാരായണ ഗുരുദേവന്റെ വെങ്കല വിഗ്രഹം അനാഛാദനം 19 നും വിദ്യാരംഭം 26 നും നടക്കുമെന്ന് ശ്രീനാരായണ സാംസ്കാരിക സമിതി പ്രസിഡന്റ് വി.ചന്ദ്രദാസും സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാറും അറിയിച്ചു.

19 ന് രാവിലെ 9.30 ന് സ്വാമി ശിവബോധാനന്ദ വിഗ്രഹ അനാഛാദനം നിർവ്വഹിയ്ക്കും. 26 ന് രാവിലെ 9 മുതൽ വിദ്യാരംഭം നടക്കും. കവി അനിൽ പനച്ചൂരാൻ,സലാം മുസലിയാർ,ഫാ,ജോസഫ് സുമുവൽ,ഡോ.എസ്.ബി ശ്രീജയ എന്നിവർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിയ്ക്കും.