ആലപ്പുഴ: ട്രാൻസ്‌ജെൻഡർ യുവതി കേന്ദ്രകഥാപാത്രമായി എത്തുന്ന ആൽബം മധുരമഴ യുട്യൂബിൽ റിലീസ് ചെയ്തു. ട്രാൻസ്‌ജെൻഡറും സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റുമായ സീമ വിനീതും ജയ്സൻ തോമസുമാണ് ആൽബത്തിലെ നായികാനായകന്മാർ. ട്രാൻസ്‌ജെൻഡർ യുവതിയുടെ പ്രണയമാണ് ആൽബത്തിന്റെ ഇതിവൃത്തം എന്ന് എൻ.കെ.കാർത്തിക്ക്, ജെ.എം.പ്രസാദ്, ജയ്സൻ തോമസ്‌ എന്നിവർ അറിയിച്ചു.