ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ 9 തീരദേശ വാർഡുകളിലെ മത്സ്യത്തൊഴിലാളികളുടെ ബിരുദ,ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളായ മക്കൾക്ക് നഗരസഭ 15 ലക്ഷം രൂപ ചെലവിൽ 60 ലാപ്ടോപ്പുകൾ വിതരണം ചെയ്തു.

ഗവ.ഗേൾസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ ഇല്ലിയ്ക്കൽ കുഞ്ഞുമോൻ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ ജി .മനോജ്കുമാർ, അഡ്വ എ. എ. റസാഖ്,ബിന്ദു തോമസ്, മോളി ജേക്കബ്, കൗൺസിലർമാരായ സി.വി.മനോജ് കുമാർ, കരോളിന്‍ പീറ്റർ, പ്രദീപ് കുമാർ, ജോൺ ബ്രിട്ടോ എന്നിവർ പങ്കെടുത്തു.