kri

വള്ളികുന്നം: വള്ളികുന്നം എസ്.എൻ.ഡി.പി സംസ്‌കൃത ഹൈസ്‌കൂൾ സ്ഥാപക മാനേജർ പുതുക്കാട്ട് കെ. പി. കൃഷ്ണൻ വൈദ്യന്റെ 41-ാമത് ചരമ വാർഷികത്തോടനുബന്ധിച്ച് എൻഡോവ്‌മെന്റ് വിതരണവും സ്മാർട്ട് ക്ലാസ് മുറികളുടെ കെട്ടിട ഉദ്ഘാടനവും ഓൺലൈൻ വഴി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവഹിച്ചു. അനുസ്മരണ സമ്മേളനം ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് .പി.പി അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജിംഗ് കമ്മിറ്റി അംഗം കെ .ബാലചന്ദ്രൻ, മുൻ ഹെഡ്മാസ്റ്റർ എസ്.രവികുമാർ, സീനിയർ അസിസ്റ്റന്റ് സാബു ബി.എൽ. അദ്ധ്യാപിക കെ.എസ്. ഡെയ്‌സി, ക്ലർക്ക് കെ.പി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.ഹെഡ്മാസ്റ്റർ ശ്രീനി ബി.എൽ. സ്വാഗതവും സ്റ്റാഫ്‌സെക്രട്ടറി കൈലാസ്.എ.കെ നന്ദിയും പറഞ്ഞു.