ഹരിപ്പാട്: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചേ ദർശനം അനുവദിക്കുകയുള്ളുവെന്ന് ക്ഷേത്രം മാനേജർ എം.കെ. പരമേശ്വരൻ നമ്പൂതിരി അറിയിച്ചു. 10 - 65 പ്രായപരിധിയിലുള്ളവർക്കാണ് ദർശനത്തിന് അനുമതി. തിരക്ക് കൂടാൻ സാദ്ധ്യതയുള്ള ഞായറാഴ്ചയും മറ്റ് ഒഴിവു ദിവസങ്ങളിലും വിശേഷാൽ വഴിപാടുകൾ മുൻകൂട്ടി അറിയിക്കണം. ഫോൺ- 0479 2413214, 04792410200, ഇ മെയിൽ info@mannarasala.org.