വള്ളികുന്നം: ബി.ജെ.പി വള്ളികുന്നം കിഴക്ക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാനഗറിൽ ഏരിയാതല ശില്പശാല സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി. കെ. വാസുദേവൻ ഉദ്ഘാടനം നിർവ്വഹിച്ചു.ഏരിയ പ്രസിഡന്റ് ജയിംസ് വള്ളികുന്നം അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. കെ.കെ. അനൂപ്, ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ, യുവമോർച്ച ജില്ലാപ്രസിഡന്റ് അനീഷ് തിരുവമ്പാടി, കർഷകമോർച്ച ജില്ലാജനറൽ സെക്രട്ടറി അനിൽ വള്ളികുന്നം ജില്ലാ കമ്മിറ്റിയംഗം രാജേന്ദ്രനാഥ് ഈരിക്കത്തറ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. സുരേഷ് സോപാനം, സുധി താളീരാടി, വിനോദ് എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി.