vall

ആലപ്പുഴ: മാരാരിക്കുളം ബീച്ചിന് സമീപം ഇന്നലെ രാവിലെ മത്സ്യബന്ധനത്തിടെ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു.വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികൾ രക്ഷപ്പെട്ടു. കാക്കരിയിൽ മൈക്കിൾ, സ്റ്റാൻലി കാനാശ്ശേരിൽ എന്നിവർക്ക് പരിക്കേറ്റു. കൊച്ചിക്കാരൻ അഗസ്റ്റിന്റെ (കുഞ്ഞുമോൻ) ഉടമസ്ഥതയിലുള്ള സെന്റ് അഗസ്റ്റിൻ വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളം, വല, എൻജിൻ, ബാറ്ററി, കാമറ എന്നീ ഉപകരണങ്ങൾക്ക് കേടുപാടുണ്ടായി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അർത്തുങ്കൽ തീരദേശ പൊലീസ് കേസെടുത്തു.
ചെത്തി, അർത്തുങ്കൽ ഫിഷിംഗ് ഹാർബറുകളുടെ പണി പൂർത്തീകരിക്കാത്തതാണ് അടിക്കടി ഉണ്ടാവുന്ന അപകടങ്ങൾക്ക് കാരണമെന്ന് അഖിലേന്ത്യ മത്സ്യത്തൊഴിലാളി നേതാവ് കെ.വി.ജോസി ,പഞ്ചായത്ത് അംഗം ഇ.വി.രാജു എന്നിവർ പറഞ്ഞു. ജില്ലാ കളക്ടർക്ക് നിവേദനം നല്കുമെന്നും അറിയിച്ചു.