a

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ശ്രീദേവിവിലാസം ഹിന്ദുമത കൺവെൻഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നവരാത്രി പൂജയുടെയും സംഗീതോൽസവത്തിന്റെയും ഉദ്ഘാടനം മേൽശാന്തി കെ.എസ് വിജയൻ നമ്പുതിരി നിർവ്വഹിച്ചു. കൺവെൻഷൻ പ്രസിഡന്റ് എം.കെ.രാജീവ്, സെക്രട്ടറി ആർ.രാജേഷ് കുമാർ, വൈസ് പ്രസിഡന്റ് എം.മനോജ് കുമാർ, ട്രഷറർ പി.രാജേഷ്, ക്ഷേത്ര മാനേജർ പി.സുനിൽകുമാർ, കരനാഥൻമാർ തുടങ്ങിയവർ പങ്കെടുത്തു.