
മാവേലിക്കര: സി.പി.എം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി ഓഫീസായ പി.ആർ ജനാർദനൻ സ്മാരകത്തിന്റെ ഉദ്ഘാടനം പാർട്ടിയുടെ നൂറാം വാർഷിക ദിനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഓൺലൈനായി നിർവഹിച്ചു. തുടർന്ന് പ്രവേശന ഉദ്‌ഘാടനം ജില്ലാ സെക്രട്ടറി ആർ.നാസർ നാടമുറിച്ച് നിർവഹിച്ചു. ജില്ലാ സെക്രട്ടറി അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജി.ഹരിശങ്കർ, കെ.എച്ച്.ബാബുജാൻ, എ.മഹേന്ദ്രൻ, ഏരിയ സെക്രട്ടറി കെ.മധുസൂദനൻ, എ.എം.ആരിഫ് എം.പി, യു.പ്രതിഭ എം.എൽ.എ, ജില്ല കമ്മിറ്റി അംഗം കോശി അലക്സ്, സി.സുധാകരകുറുപ്പ്, എ.എം.ഹാഷിർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.സുനിൽ കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കൃഷ്ണമ്മ, ജി.രാജു, എസ്.ശ്രീജിത്ത്, ജി.അജിത്, കെ.ശ്രീപ്രകാശ് എന്നിവർ സംസാരിച്ചു.