മുതുകുളം : ആറാട്ടുപുഴ പഞ്ചായത്ത് പതിനാലാം വാർഡിൽ എ.കെ.ജി ജംഗ്ഷന് കിഴക്ക് പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. കൊവിഡ് കേസുകൾ കൂടുതൽ ഉള്ള ഈ പ്രദേശം കഴിഞ്ഞ രണ്ട് മാസത്തിലധികമായി കണ്ടെയിൻമെന്റ് സോൺ ആണ് .

പഞ്ചായത്തിൽ നിന്നും അറിയിച്ചിട്ടും വാട്ടർ അതോറിറ്റി യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് പ്രദേശ വാസികൾ ആരോപിക്കുന്നു .