മാവേലിക്കര: കാരാഴ്മ ദേവീ ക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നവരാത്രി ഉത്സവം നടത്തും. എല്ലാ വർഷവും നവരാത്രി ഉത്സാവത്തിന്റെ മേൽനോട്ടം വഹിക്കുന്ന ശ്രീവാണീദേവി സനാതന സംഘം ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ ദേവി ഭാഗവത പാരായണം നടക്കും. കാരാഴ്മ ശ്രീകുമാർ, കരുനാഗപ്പള്ളി സുനിൽ കുമാർ എന്നിവരാണ് പാരായണക്കാർ.