ആലപ്പുഴ : കൊവിഡ് രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് വാർഡ് 11 തെക്ക് -ചള്ളിയിൽ, വടക്ക് -ആനക്കുഴിയിൽ, കിഴക്ക് -പരിത്താൻ പള്ളി ഭാഗം, പടിഞ്ഞാറ് -ചന്ദ്രാപുരയ്ക്കൽ ഭാഗം, കായംകുളം നഗരസഭ വാർഡ് 25, പുന്നപ്ര സൗത്ത് ഗ്രാമപഞ്ചായത്ത് വാർഡ് 6, 7, രാമങ്കരി ഗ്രാമപഞ്ചായത്ത് വാർഡ് 3
തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.

കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ് 13 -കാളപ്ര കൊടുംതറ ഒഴികെയുള്ള പ്രദേശം, തണ്ണീര്‍മുക്കം ഗ്രാമ പഞ്ചായത്ത് വാർഡ് 17, കാവാലം ഗ്രാമപഞ്ചായത്ത് വാർഡ് 11,6, കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് വാർഡ് 1, 11, 13, പാണാവള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 10, 6, രാമങ്കരി ഗ്രാമപഞ്ചായത്ത് വാർഡ് 5, വീയപുരം ഗ്രാമപഞ്ചായത്ത് വാർഡ് 11
എന്നിവ കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.