ആലപ്പുഴ പള്ളാത്തുരുത്തി എസ്.എൻ.കവല ചാലുങ്കൽ കുറുക്കൻപറമ്പ് വരെയുള്ള റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണമെന്ന് ബിജെപി കളർകോട് ഏരിയാ കമ്മിറ്റി വെബിനാർ യോഗം ആവശ്യപ്പെട്ടു. മുനിസിപ്പൽ പ്രതിപക്ഷ നേതാവായ വാർഡ് കൗൺസിലർ കാര്യക്ഷമമായി ഇടപെട്ടിരുന്നുവെങ്കിൽ റോഡ് നിർമ്മാണം വേഗത്തിലാകുമായിരുന്നെന്ന് യോഗം ആരോപിച്ചു. ഏരിയ പ്രസിഡന്റ് മധു ചാലുങ്കൽ അദ്ധ്യക്ഷത വഹിച്ച യോഗം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കമ്മിറ്റി അംഗം വിജയകുമാർ, ഏരിയാ വൈസ് പ്രസിഡന്റ് വിനോദ് ടി.കെ, പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു. ഏരിയാ ജനറൽ സെക്രട്ടറി ബാബു പൂനിലാവ് നന്ദി പറഞ്ഞു.