solar

പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് ഓഫീസ് പരിസരത്ത് സ്ഥാപിച്ചന സോളാർ പാനലിന്റെ സ്വിച്ച് ഓൺ കർമ്മം പഞ്ചായത്ത് പ്രസിഡന്റ് പി.ആർ ഹരിക്കുട്ടൻ നിർവഹിച്ചു. 13 കെ.വി യുടെ സോളാർ പാനലിൽ നിന്നും ദിവസവും 75 യൂണിറ്റ് വൈദുതി ഉല്പാദിപ്പിക്കാൻ സാധിക്കും. പഞ്ചായത്തിന്റെ ഉപയോഗശേഷം മിച്ചം വരുന്ന വൈദുതി ഇലക്ട്രിസിറ്റി ബോർഡിന് വിൽക്കാൻ കഴി​യുമെന്നും ഇത് വഴി പഞ്ചായത്തിന് വരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ജി മോഹനൻ, മഞ്ജു സുധീർ, മെമ്പർമാരായ എം.വി മണിക്കുട്ടൻ,പി.സി, സിനിമോൻ , ഷിൽജ സലിം, കെ.കെ രമേശൻ, നൈസി ബെന്നി, സജിമോൾ മഹേഷ്, ഉഷ മനോജ്, സെക്രട്ടറി ഗീതകുമാരി എന്നിവർ പങ്കെടുത്തു.