കുട്ടനാട്: കൊറോണ വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് എ സിറോഡിൽ രാമങ്കരി ജംഗ്ക്ഷൻ ഒരാഴ്ചത്തേക്ക് പൂർണ്ണമായും അടച്ചു. ജംഗ്ഷനിലെ കച്ചവട സ്ഥാപനങ്ങൾകേന്ദ്രികരിച്ച് ആരോഗ്യവകുപ്പിന്റെനേതൃത്വത്തിൽ നടന്ന പരിശോധനയിൽ മുപ്പത്‌പേർക്ക് ഒറ്റയടിക്ക്‌രോഗം സ്ഥരികരിച്ചതോടെയാണ് ജംഗ്ക്ഷൻ ഉൾപ്പെടുന്ന മൂന്നാം വാർഡ് ഇന്നുമുതൽ ഒരാഴ്ചത്തേക്ക് പൂർണ്ണമായും അടച്ചിടാനുള്ള പഞ്ചായത്ത് അധികൃതരുടെ തീരുമാനം. രാവിലെ 7 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ അവശ്യസേവനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കും.