
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 629 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 6682ആയി . ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചുപേർ വിദേശത്തുനിന്നും രണ്ടു പേർ അന്യസംസ്ഥാനത്തു നിന്നും എത്തിയവരാണ്. 604പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 17പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 529 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ ആകെ 17324പേർ രോഗ മുക്തരായി. ഇന്നലെ രണ്ടു മരണം കൂടി റിപ്പോർട്ട് ചെയ്തു.മണ്ണഞ്ചേരി സ്വദേശിനി തങ്കമ്മ വേലായുധൻ(79), രാമപുരം സ്വദേശി സുരേഷ്(52) എന്നിവരാണ് മരിച്ചത്.
കേസ് 55, അറസ്റ്റ് 34
ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 55 കേസുകളിൽ 34 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക്ക് ധരിക്കാത്തതിന് 260 പേർക്കും സാമൂഹ്യ അകലം പലിക്കാത്തതിന് 1226 പേർക്കും ഹോം ക്വാറന്റൈൻ ലംഘനത്തിന് ഒരാൾക്കും നിരോധനാജ്ഞ ലംഘനം നടത്തിയ ഏഴു കേസുകളിൽ 41 പേർക്കെതിരെ നടപടി എടുത്തു.