ചേർത്തല:മുനിസിപ്പൽ ചെയർമാൻ വി.ടി. ജോസഫിന് കൊവിഡ് സ്ഥിരീകരിച്ചു. അടുത്തിടെ നഗരസഭയിലെ ഒരു ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും നടത്തിയ പരിശോധനയിലാണ് ചെയർമാനും രോഗം സ്ഥിരീകരിച്ചത്. താനുമായി സമ്പർക്കമുണ്ടായവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നു ചെയർമാൻ അറിയിച്ചു.