ambala

അമ്പലപ്പുഴ: പാടത്തിന്റെ മോട്ടർതറയിൽ പമ്പിംഗ് ഒപ്പറേറ്റർ ഷോക്കേറ്റ് മരിച്ചു. തകഴി കേളമംഗലം കരീശ്ശേരി അൻപതിൽചിറ ശ്രീകുമാർ (49) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കേളമംഗലം കരീശ്ശേരി പാടത്തിന്റെ മോട്ടർതറയിലായിരുന്നു സംഭവം. മോട്ടർ ഓഫാക്കുന്നതിനിടെ സ്വിച്ച് ബോർഡിൽ നിന്ന് ഷോക്കേറ്റ് പെട്ടിമടയിൽ തെറിച്ചുവീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ മെയിൻ സ്വിച്ച് ഓഫാക്കിയ ശേഷം ശ്രീകുമാറിനെ പച്ചയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിലേക്ക് മാറ്റി. ഭാര്യ: മണിയമ്മ.