ചേർത്തല:അർത്തുങ്കൽ പൊലീസ് സ്​റ്റേഷനിലെ ജീപ്പ് ഓട്ടത്തിനിടെ നിയന്ത്റണം തെ​റ്റി കുളത്തിലേക്കു വീണു.വെള്ളിയാഴ്ച വൈകിട്ട് കാക്കരി കവലയ്ക്ക് സമീപത്തായിരുന്നു അപകടം.കണ്ടയ്‌മെന്റ് സോണിലെ നിരീക്ഷണത്തിലെ കേസ് അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ ജൂഡ്, ഡ്രൈവർ ബിനീഷ് എന്നിവർ മടങ്ങുന്നതിനായി ജീപ്പ് തിരിക്കുന്നതിനിടെ റോഡിന് കുറുകെ ചാടിയ കീരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ കുളത്തിലേക്ക് വീഴുകയായിരുന്നു.അടുത്തുള്ള സ്ഥാപനത്തിലെ ക്രെയിൻ എത്തിച്ച് കരയ്ക്ക് കയറ്റിയ ജീപ്പ് പൊലീസിന്റെ റിക്കവറി വാഹനം ഉപയോഗിച്ച് മാറ്റുകയായിരുന്നു. കാലിന് പരുക്കേറ്റ ബിനീഷ് പ്രാഥമിക ചികിത്സ തേടി.ജൂഡിന് കൈയ്ക്കും പരിക്കേറ്റു. ആലപ്പുഴ എ.ആർ.ക്യാമ്പിൽ നിന്നും അർത്തുങ്കൽ സ്റ്റേഷനിലേയ്ക്ക് കൈമാറിയ പഴയ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.