ramadevi

പൂച്ചാക്കൽ: കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കുട്ടൻചാൽ കുണ്ടേശ്ശേരിൽ സദന്റെ ഭാര്യ രമാദേവി (56)യാണ് മരിച്ചത്. കഴിഞ്ഞ 15 ദിവസമായി ചികിത്സയിലായിരുന്നു. ഞരമ്പു സംബന്ധമായ അസുഖങ്ങളും അലട്ടിയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. അരൂക്കുറ്റി പഞ്ചായത്തിലെ പൊതുശ്മശാനത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്‌ക്കാരം നടത്തി. മക്കൾ: അജേഷ്, അഖിലേഷ് മരുമക്കൾ: മൃദുല, രേഷ്മ.