harikrishnan

മാന്നാർ : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ അർദ്ധ നഗ്ന ഫോട്ടോ മൊബൈൽ ഫോൺ വഴി പ്രചരിപ്പിച്ച യുവാവിനെ മാന്നാർ പൊലീസ് അറസ്റ്റു ചെയ്തു. മാന്നാർ ഇരമത്തൂർ കണ്ണമ്പള്ളിൽ വീട്ടിൽ ദിനേശിന്റെ മകൻ ഹരികൃഷ്ണനെയാണ് (21) പിടികൂടിയത്. പ്രണയം നടിച്ചാണ് പെൺകുട്ടിയുമായി ഇയാൾ അടുത്തത്. സാമൂഹിക മാദ്ധ്യമം വഴി കൈക്കലാക്കിയ ഫോട്ടോകൾ മറ്റുള്ളവർക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ മാന്നാർ എസ്.എച്ച്.ഒ നുമാന്റെ നേതൃത്വത്തിൽ എസ്.ഐ കെ.എൽ മഹേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജ, പ്രമോദ് സി.പി.ഒമാരായ ഹാഷിം, അരുൺ പാലയൂഴം, സിദ്ധിഖ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.