s

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 385 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം

6699ആയി. അഞ്ചുപേർ വിദേശത്തുനിന്നും ഒരാൾ അന്യസംസ്ഥാനത്തു നിന്നും എത്തിയവരാണ്. 373പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ആറുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 368 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 17692പേർ രോഗ മുക്തരായി. ജില്ലയിൽ ഇന്നലെ ഒരുമരണം കൂടി റിപ്പോർട്ട് ചെയ്തതോടെ കൊവിഡ്മൂലം മരിച്ചവരുടെ എണ്ണം 81 ആയി. തലവടി സ്വദേശി സെബാസ്റ്റ്യൻ(84) ആണ് മരിച്ചത്.


# ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവർ: 15,048

# വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 4225

# ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 299