ഹരിപ്പാട്: ശ്രീനാരായണ ഗ്രന്ഥശാല ആൻഡ്‌ വായനശാല മഹാകവി അക്കിത്തം അനുസ്മരണയോഗം നടത്തി. പ്രസിഡന്റ് ആർ. ആനന്ദൻ അദ്ധ്യക്ഷനായി.സെക്രട്ടറി എസ്. വിശ്വകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.പി ബാലസുബ്രഹ്മണ്യം, സ്വാമി അഗ്നിവേശ്, രാം വിലാസ് പസ്വാൻ, സംഗീതജ്ഞൻ പി. എസ്. നാരായണാസ്വാമി, മാർത്തോമാ സഭ അദ്ധ്യക്ഷൻ ജോസഫ് മാർത്തോമാ മെത്രാപ്പൊലിത്ത തുടങ്ങിയവരുടെ വേർപാടിൽ ഗ്രന്ഥശാല അനുശോചിച്ചു. നൊബേൽ സാഹിത്യപുരസ്കാരം നേടിയ ലുയിസ് ഗ്ലിക്, വയലാർ അവാർഡ് ജേതാവ് കവി ഏഴാച്ചേരി, ചെറുകാട് അവാർഡ് നേടിയ ഡോ. എം. പി. പരമേശ്വരൻ, കെ. രാഘവൻ അവാർഡ് നേടിയ കവി. ശ്രീകുമാരൻ തമ്പി എന്നിവരെ അനുമോദിച്ചു. പ്രഭാകരൻ, രവീന്ദ്രക്കുറുപ്, സതീശൻ പിള്ള, ജി. സദാശിവൻ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി സ്വാഗതവും ലൈബ്രെറിയൻ സുചിത്ര നന്ദിയും പറഞ്ഞു.