photo

ചേർത്തല:.തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിൽ ജലജീവൻ പദ്ധതി പ്രകാരം ആദ്യ കണക്ഷൻ നൽകി കുടിവെള്ളമെത്തിച്ചു.4100 ഗുണഭോക്തക്കൾക്കാണ് രണ്ട് മാസത്തിനുള്ളിൽ കുടിവെള്ളം വിട്ടുമു​റ്റത്ത് എത്തിക്കുന്ന അഞ്ച് കോടി രൂപയുടെ പദ്ധതിക്കാണ് തുടക്കമായത്.ഇതിനായ് പഞ്ചായത്ത് 41ലക്ഷം രൂപ നിക്ഷേപിച്ചും ഗുണഭോക്തൃ പട്ടിക സമർപ്പിച്ചും പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഒന്നാമത് എത്തിയിരുന്നു.ഇപ്പോൾ ആദ്യഗുണഭോക്താവിന് കുടിവെള്ളമെത്തിച്ചും രാജ്യത്ത് 'ഒന്നാമതെത്തി. ഗുണഭോക്താവിന് ചിലവായത് അഞ്ഞൂറ് രൂപ മാത്രം. ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ പാലിയേ​റ്റിവ് ചികിത്സയിൽ കഴിയുന്ന ഗുണഭോക്താവിനാണ് ആദ്യ കണക്ഷൻ നൽകിയത്. ജലജീവൻപദ്ധതിയുടെ ആദ്യ കുടിവെള്ള പദ്ധതി വിതരണോത്ഘാടനം ജില്ലാ കളക്ടർ എ.അലക്‌സാണ്ടർ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു.രമാ മദനൻ,സുധർമ്മ സന്തോഷ്,ബിനിത മനോജ്,കെ.ജെ.സെബാസ്​റ്റ്യൻ,സനൽ നാഥ്, സാനു സുധീന്ദ്രൻ,രമേഷ് ബാബു,എന്നിവരും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരായ സി.ആർ മനിഷ്, ശശിധരൻ സി.ഡി.എസ്.പ്രസിഡന്റ് ശ്രീജാഷിബു,കെ.ആർ.യമുന,സുരേഷ് എന്നിവരും പങ്കെടുത്തു.