കറ്റാനം: ഭാരതീയ ദളിത് കോൺഗ്രസ് കറ്റാനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കറ്റാനം അയ്യൻകാളി ജംഗ്ഷനിൽ നിൽപ് സമരം സംഘടിപ്പിച്ചു.

ഹാഥ്റസിൽ ബലാംത്സംഗത്തിത്തിന് ഇരയായി കൊലചെയ്യപ്പെട്ട ദളിത് പെൺകുട്ടിക്ക് നീതി നിഷേധിക്കുന്നുവെന്നും പട്ടികജാതി, പട്ടികവർഗ ഫണ്ടുകളുടെ വകമാറ്റി ചെലവാക്കുന്നുവെന്നും ആരോപിച്ചായി​രുന്നു സമരം.

ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.ശശി സമരം ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് കറ്റാനം മണ്ഡലം പ്രസിഡന്റ് കലേഷ് കുമാർ ജി. അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ഭരണിക്കാവ് ഗോപൻ,ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കറ്റാനം മനോഹരൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അൻവർ മണ്ണാറ, ബോബി വർഗീസ്,പ്രേം പ്രസാദ്, തങ്കപ്പൻ ഈഴാനേത്ത്, എം.എൻ സുരേഷ്, ഷാജി ജോർജ് വരിക്കോലിത്തറയിൽ,കുട്ടൻ.കെ, ടി.മധു, മാത്യു ഫിലിപ്പ്, ശശികുമാർ തണ്ടാശേരിൽ, കറ്റാനം സക്കറിയ, മോഹനൻ,ഭരണിക്കാവ് കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.