ആലപ്പുഴ:ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 28 അങ്കണവാടികളിൽ മിനി ആർ ഒ പ്ലാന്റുകൾ സ്ഥാപിച്ചു. ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടികളിൽ മിനി ആർ. ഒ പ്ലാന്റുകൾ ഒരുക്കിയത്. സ്വന്തമായി കെട്ടിടമുള്ള അങ്കണവാടികളിലാണ് മിനി ആർ ഒ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുള്ളത്.
അൾട്രാ വയലറ്റ്, അൾട്രാ ഫിൽട്രേഷൻ സൗകര്യങ്ങളോടു കൂടിയ ആർ.ഒ പ്ലാന്റുകളാണ് അങ്കണവാടികളിൽ സ്ഥാപിച്ചത്. എട്ട് ലിറ്റർ കപ്പാസിറ്റിയുള്ള മിനി ആർ.ഒ പ്ലാന്റാണ് സ്ഥാപിച്ചതെന്നും കുടിവെള്ളത്തിന്റെ കാഠിന്യം പരിശോധിച്ചതിന് ശേഷം ഇപ്പോൾ ഈ ജലമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നതെന്നും നെടുമുടി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ അങ്കണവാടി ടീച്ചർ മറിയക്കുട്ടി പറഞ്ഞു.