ആലപ്പുഴ: ഗാന്ധിജയന്തി വാരാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ഇൻഫർമേഷൻപബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ 'കോവിഡിന്റെ പശ്ചാത്തലത്തിൽ,വീടുകളിലെ ശുചീകരണവും മുൻകരുതലും' എന്ന വിഷയത്തിൽ നടത്തിയ കത്തെഴുത്തു മത്സര വിജയികളെ പ്രഖ്യപിച്ചു.
ഒന്നാം സമ്മാനം കാർത്തികപള്ളി ഹോളി ട്രിനിറ്റി വിദ്യാഭവൻ സ്‌കൂളിലെ നാദിയ എ നസീറും രണ്ടാം സമ്മാനം മണ്ണഞ്ചേരി ഗവ ഹൈസ്‌കൂളിലെ പവിത്ര എസ് നാഥും മൂന്നാം സ്ഥാനം മാവേലിക്കര ബി എച്ച് എച്ച് എസ് എസിലെ വി. ധ്യാൻ സ്യമന്തും കരസ്ഥമാക്കി. 23. ന് വൈകീട്ട് മൂന്നിന് കലക്ടറേറ്റിൽ സമ്മാനദാനം ജില്ലാ കലക്ടർ നിർവഹിക്കും.