
കായംകുളം: ശ്രീനാരായണ സാംസ്കാരിക സമിതി എസ്. എൻ വിദ്യാപീഠത്തിൽ പണി കഴിപ്പിച്ച ഗുരു മന്ദിരത്തിൽ ശ്രീനാരായണ ഗുരുദേവന്റെ വെങ്കല വിഗ്രത്തിന്റെ അനാച്ഛാദനം ശിവബോധാനന്ദ സ്വാമി നിർവഹിച്ചു. എസ് എൻ സാംസ്കാരിക സമിതി പ്രസിഡന്റ് വി. ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ സെക്രട്ടറി പി. പ്രദീപ്‌ലാൽ മുഖ്യപ്രഭാഷണം നടത്തി. സമിതി സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ സ്വാഗതവും സമിതി വൈസ് പ്രസിഡന്റ് പ്രൊഫ.സി.എം.ലോഹിതൻ നന്ദിയും പറഞ്ഞു.