കറ്റാനം: മലങ്കര യാക്കോബായ സുറിയാനി സഭയുടെ ആഗോള മരിയൻ തീർഥാടനകേന്ദ്രമായ കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ ചെറിയപള്ളിയിൽ പരിശുദ്ധ ദൈവ മാതാവിന്റെ ദിവ്യാത്ഭുത ദർശനത്തിന്റെ പതിനൊന്നാമത് വാർഷികം ഇന്ന് മുതൽ 22 വരെ കോവിഡ് മാനദണ്ഡം പാലിച്ച് നടക്കും.
യാക്കോബായ സുറിയാനി സഭ കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്ത മാത്യൂസ് മോർ തേവോദോസിയോസ് തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും. എല്ലാ ദിവസവും രാവിലെ പ്രഭാത നമസ്ക്കാരവും തുടർന്ന് വിശുദ്ധ കുർബാനയും പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ ജാഗരണ പ്രാർത്ഥനയും നടക്കും. 21ന് രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം തീർത്ഥാടകർക്കായി ഒരുക്കുന്ന വിശ്രമ കേന്ദ്രത്തിന്റെ ആദ്യ നിലയുടെ കൂദാശകർമ്മം മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പൊലീത്ത നിർവഹിക്കും. പെരുന്നാൾ ചടങ്ങുകൾക്ക് ഫാദർ രാജു ജോൺ, ഫാദർ റോയ് ജോർജ്,ഫാദർ സഞ്ജയ് ബാബു,ഫാദർ ജോർജ് പെരുമ്പട്ടത്, ഫാദർ ജോർജജീ ജോൺ, ഫാദർ അനൂപ് ഉലഹന്നാൻ, ഫാദർ സിപി ശാമുവൽ എന്നിവർ നേതൃത്വം നൽകും.