അമ്പലപ്പുഴ: എഴുപത്തിനാലാമത് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി, സി. എച്ച് .കണാരൻ ദിനമായ ഇന്ന് രാവിലെ 8ന് അമ്പലപ്പുഴ ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ വിവിധ ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും പ്രവർത്തകർ പതാക ഉയർത്തും.വൈകിട്ട് 3ന് സമരഭൂമിയിൽ ഉയർത്തുന്നതിനുള്ള രക്തപതാക അമ്പലപ്പുഴ, പുറക്കാട് വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തിൽ, വാരാചരണ കമ്മിറ്റി സെക്രട്ടറി കെ. അശോകനിൽ നിന്ന് പ്രസിഡൻറ് പി .സുരേന്ദ്രൻ ഏറ്റുവാങ്ങും. തുടർന്ന് തോട്ടപ്പള്ളിയിൽ നിന്ന് സമരഭൂമിയിൽ എത്തിക്കും.സമരഭൂമിയിൽ സ്ഥാപിക്കുന്നതിനുള്ള കൊടിമരം സമര സേനാനി സഖാവ് എച്ച്. കെ. ചക്രപാണിയുടെ മകൻ ധനപാലനിൽ നിന്ന് വാരാചരണ കമ്മിറ്റി സെക്രട്ടറി കെ. മോഹൻകുമാർ ഏറ്റുവാങ്ങി സമരഭൂമിയിൽ എത്തിക്കും.വൈകിട്ട് 5ന് വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ. കെ. ജയൻ പതാക ഉയർത്തും.