
ശ്ലോകം 6
മീനായതും ഭവതി മാനായതും ജനനി !
നീനാഗവും നഗഖഗം-
താനായതും ധര നദീനാരിയും നരനു-
മാനാകവും നരകവും-
നീ നാമരൂപമതിൽ നാനാവിധ പ്രകൃതി
മാനായിനിന്നറിയുമീ
ഞാനായതും ഭവതി ഹേ നാദരൂപീണിയ-
ഹോ ! നാടകം നിഖിലവും
സാരം:
ജലജീവിയായ മീനായ് ഭവിച്ചതും കാനനത്തിൽ മാനായ് ജനിച്ചതും ഇഴജന്തുവായ പാമ്പായതും പർവ്വതമായതും പക്ഷി ആയതും അമ്മേ നിന്റെ വിവിധ ഭാവങ്ങൾ അല്ലയോ ! ഭൂമി ആയതും നദിയായതും നാരിയായതും പുരുഷനായതും സ്വർഗ്ഗ നരകങ്ങൾ ആയതും അമ്മയുടെ വ്യത്യസ്ത ഭാവങ്ങൾ തന്നെ.പ്രപഞ്ച വിഷയങ്ങളായ അസംഖ്യം നാമരൂപങ്ങളും നീ തന്നെ.
ഈ നാനാവിധ പ്രകൃതിയോടു കൂടിയ നാനാ തരത്തിലുള്ള ആന്തരീക പ്രകൃതിയോടു കൂടിയ (പ്രകൃതിമാനായ)ഈ ഞാനായതും ഭവതീ അവിടുന്നു തന്നെ ആണ്.അല്ലയോ ഓംകാര സ്വരൂപിണീ അവിടുത്തെ നാടകമല്ലയോ ഇതെല്ലാം.
വ്യാഖ്യാനം:സ്വാമി പ്രവണവ സ്വരൂപാനന്ദ,
ശ്രീനാരായണ തപോവനം,ചേർത്തല,ആലപ്പുഴ.ഫോൺ:9562543153.