
പൂച്ചാക്കൽ: അരുക്കുറ്റി 1008-ാം സർവ്വീസ് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം അഡ്വ.ഷാനിമോൾ ഉസ്മാൻ എം.എൽ.എ.നിർവഹിച്ചു. പ്രസിഡന്റ് ഇ.കെ.കുഞ്ഞപ്പന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എൻ.എം.ബഷീർ, എസ്.സുജാതാ ദേവി, മുംതാസ് സുബൈർ, വി.എ.അഷറഫ്, ടി.എം.അജയകുമാർ, മക്കാർ മൗലവി, കൃഷ്ണകുമാർ, അബുബക്കർ, ടി.കെ.മജീദ്, നിധീഷ് ബാബു, കെ.എൻ.ബാലകൃഷ്ണകൈമൾ, സി.എ.സത്താർ എന്നിവർ സംസാരിച്ചു.