ആലപ്പുഴ: സംസ്ഥാനത്ത് കോഴിത്തീറ്റയ്ക്കും കോഴിക്കുഞ്ഞിനുമുണ്ടായ വിലവർദ്ധനവ് പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഓൾ കേരളാ പൗൾട്രി ഫെഡറേഷൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. 20 രൂപയ്ക്ക് ലഭിച്ചിരുന്ന കോഴിക്കുഞ്ഞിന് 55 രൂപയായി വർദ്ധിച്ചു. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് കോഴിക്ക് തറവില പ്രഖ്യാപിക്കണമെന്നും ഇത് കർഷകന് ലഭിക്കുന്നെന്ന് ഉറപ്പാക്കണമെന്നും അസോസിയേഷൻ മുഖ്യമന്ത്രിയോടും മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടതായി സംസ്ഥാന പ്രസിഡന്റ് താജുദ്ദീനും, ജനറൽ സെക്രട്ടറി എസ്. കെ നസീറും ട്രഷറർ രവീന്ദ്രനും അറിയിച്ചു.