ആലപ്പുഴ: പഴയ തിരുമല ക്ഷേത്രത്തിൽ അഖണ്ഡ ഭജന സപ്താഹ മഹോത്സവം 21ന് ആരംഭിച്ച് 28ന് സമാപിക്കും. പൂർണമായും കൊവിഡ്- 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലളിതമായ ചടങ്ങുകളോടെയാണ് പരിപാടികൾ നടത്തുക.ക്ഷേത്രം തന്ത്രി നാഗേഷ് ഭട്ട്, ദേവസ്വം പ്രസിഡന്റ് വി. ഗിരീഷ് പ്രഭു, എസ്.വി.സ്. സമാജം പ്രസിഡൻ്റ് പ്രദീപ് കുമാർ പൈ, വൈസ് പ്രസിഡന്റ് ഡോ.ജി. നാഗേന്ദ്ര പ്രഭു, സെക്രട്ടറി ആർ.സുരേഷ് പൈ, ജോ. സെക്രട്ടറി സംഗീത് കുമാർ, ട്രഷറർ ആർ. ബാലകൃഷ്ണ പ്രഭു തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. വിശദ വിവരങ്ങൾക്ക് 94950 17901, 94475 65949.