ആലപ്പുഴ: മുഹമ്മ പഞ്ചായത്തിലെ കണ്ണാടി കവലയിൽ പ്രവർത്തിക്കുന്ന മരിയ പാക്കേജിംഗ് ഇൻഡസ്ട്രീസിന് പ്രവർത്തനാനുമതി നൽകുന്നതിന് മുമ്പായി ജില്ലാ ഫയർ ഓഫീസറുടെ നിരാക്ഷേപ സാക്ഷ്യപത്രം ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
കമ്പനിയിൽ നിന്ന് വായു, ജല മലിനീകരണം ഉണ്ടാവാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ജുഡിഷ്യൻ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. മലിനീകരണം ഒഴിവാക്കാൻ മൂന്ന് മാസം കൂടുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധന നടത്തണം. മുഹമ്മ പഞ്ചായത്ത് സെക്രട്ടറിക്കും ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഇൻസ്‌പെക്ടർക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
മുഹമ്മ സ്വദേശികൾ സമർപ്പിച്ച പരാതിയിലാണ് നടപടി.