darna

ചാരുംമൂട് : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് നൂറനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ നൂറനാട് കൃഷി ഭവനു മുന്നിൽ ധർണ നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ധർണ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രവിന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അജയൻ നൂറനാട്, സോമൻ മാധവൻ, അനിൽ പാറ്റൂർ, സുഭാഷ് പടനിലം, സജി വ്കുമാർ, കെ.ആർ.രാജു, ലേഖാ ഉണ്ണികൃഷ്ണൻ, റോയി, ശശിധരൻ എന്നിവർ സംസാരിച്ചു.