മുതുകുളം: ചിങ്ങോലി ശ്രീകാവിൽപ്പടിക്കൽ ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. 26 ന് സമാപിക്കും.പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പൂജാദി കാര്യങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് ചടങ്ങുകൾ. പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിൽ ദിവസേന നവരാത്രി പൂജകൾ വഴിപാടായി നടത്താം. 23ന് വൈകിട്ട് 7ന് പൂജവയ്പ്, 26ന് രാവിലെ 7ന് വിദ്യാരംഭം. രാമായണ മാസാചരണത്തോട് അനുബന്ധിച്ച് നടത്തിയ രാമായണ പ്രശ്നോത്തരിയിൽ വിജയികളായവർക്കുള്ള സമ്മാനദാനം 24, 25, 26 തീയതികളിൽ നടക്കും.നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടനം ക്ഷേത്ര ദേവസ്വം പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ നിർവഹിച്ചു.ദേവസ്വം സെക്രട്ടറി കെ. വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു.മാനേജർ എൻ.രാധാകൃഷ്ണൻ നായർ, സി. കലാധരൻ പിള്ള, എൻ.രാധാകൃഷ്ണപിള്ള, ജി.പി.നന്ദകുമാർ, വി.ആശാ കുമാർ, ജെ.ഗോപിനാഥപ്പണിക്കർ, ജി.അരവിന്ദ്, എം.ആർ.രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു